വെള്ളൂന്നിയുടെ പ്രൊവിഡൻസിൻ്റെ പ്രൊവിഡൻസ് എന്താകും?

വെള്ളൂന്നിയുടെ പ്രൊവിഡൻസിൻ്റെ പ്രൊവിഡൻസ് എന്താകും?
Jun 3, 2025 08:07 AM | By PointViews Editr

 കേളകം: 6 ദിവസം, 2 അധ്യാപകർ, സ്കൂളിൻ്റെ കവാടവും മുറികളും ഓഫിസും തുറന്നിട്ട് കാത്തിരിക്കും - ഒരു കുട്ടിയെങ്കിലും പടി കടന്ന് അക്ഷരവെളിച്ചം എത്തിപ്പിടിക്കാനെത്തുമോ എന്നറിയാൻ. പഠിക്കാനെത്താൻ കുട്ടികളില്ലാഞ്ഞിട്ടല്ല, പഠനം മോശമായതുകൊണ്ടുമല്ല, പിന്നെന്തു കൊണ്ടാണ് കേളകത്തിൻ്റെ തെക്കേ മലമുകളിൽ പണിത ഈ എൽപി സ്കൂളിലേക്ക് വിദ്യർത്ഥികൾ എത്തുന്നില്ല? പ്രശ്നം കാഴ്ചപ്പാടുകളാണ്. 1982ൽ കത്തോലിക്കാ സഭയുടെ മാനന്തവാടി രൂപതയിലെ വിദ്യാഭ്യാസ കോർപ്പറേറ്റിന് കീഴിൽ വെള്ളൂന്നിയിൽ ഒരു പ്രാഥമിക വിദ്യഭ്യാസ കേന്ദ്രമായി നിർമിച്ചതാണ് പ്രൊവിഡൻസ് എൽപി സ്കൂൾ. 43 വർഷം ഓരോ പഠന തലമുറകൾ ഈ സ്കൂളിൽ നിന്ന് അക്ഷരം പഠിച്ചിറങ്ങി പോയി പലതുമായിട്ടുണ്ട്, പലരും. ആദ്യകാലങ്ങളിൽ ഇരിക്കാൻ ബഞ്ച് പോലുമില്ലാത്ത സ്ഥിതിയും കണ്ടേക്കാം. അന്ന് ഒരു ജീപ്പിന് ധൈര്യസമേതം ഓടിയെത്താന്നുള്ള വഴി പോലും ഇല്ലായിരുന്നു. വൈദ്യുതി ഒരപൂർവ കൗതുകമായിരുന്നു. തങ്ങളുടെ മക്കൾ തങ്ങളുടെ കൺവെട്ടത്ത് തന്നെ പഠിച്ചും ഓടിക്കളിച്ചും വളരട്ടെയെന് ആഗ്രഹിച്ച പൂർവ്വ മാതാപിതാക്കൾ ആശിച്ചു നിർമിച്ചതാണ് ഈ സ്ക്കൂൾ. ഇന്ന് റോഡായി, കാറായി, ആധുനിക സൗകര്യങൾ എല്ലാമെത്തിയതോടെ, മുന്തിയ പരസ്യങ്ങൾ ഒക്കെയുള്ള സ്കൂളുകളിൽ പഠിച്ചു വളരട്ടെയെന്ന ചിന്തയാണ് പ്രൊവിഡൻസ് എൽപി സ്‌കൂൾ പരാജയപ്പെടാൻ ഒരു കാരണം. കാരണം കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും  പക്ഷെകളും അവയ്ക്കനുസരിച്ചുള്ള ആർഭാടങ്ങളുമാണ് കുഞ്ഞുങ്ങൾ തങ്ങളുടെ കൺവെട്ടത്ത് കളിച്ചു വളരുക എന്നതിനേക്കാൾ പ്രധാനം എന്ന് വന്നാൽ എന്ത് ചെയ്യും? ചെറിയ സ്കൂളിൽ കുറഞ്ഞ കുട്ടികൾക്കിടയിൽ ഇരുന്ന് മക്കൾ പഠിക്കുമ്പോൾ നന്നായി പഠിക്കാനും പഠിപ്പിക്കാനും കഴിയുമെന്ന യുക്തി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.  അപ്പോഴും  ഒരു കുട്ടിയെങ്കിലും അക്ഷര മുറ്റത്തെത്തുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ. അവർ കാത്തിരിക്കുകയാണ് അങ്ങനെ ഒരു കുട്ടിയെങ്കിലും കടന്നു വരുമോ എന്നറിയാൻ, ആറ് പ്രവൃത്തി ദിവസങ്ങൾ പൂർത്തിയാകും മുൻപ് . ഒരു കുട്ടിയെങ്കിലും എത്തിയില്ലെങ്കിൽ സ്‌കൂൾ അടച്ചുപൂട്ടേണ്ടി വരും. കഴിഞ്ഞ വർഷം സ്‌കൂളിൽ രണ്ടാം ക്ലാസിൽ രണ്ടുപേരും ഒന്നാം ക്ലാസിൽ ഒരാളും മാത്രമാണ് പഠിക്കാനുണ്ടായിരുന്നത് അവർ ഈ വർഷം മറ്റ് സ്‌കൂളുകളിലേക്ക് മാറി. ഒന്നാം ക്ലാസിലേക്ക് ഇതുവരെ ആരും പ്രവേശനം നേടിയിട്ടില്ല. മാനന്തവാടി രൂപത എജ്യുക്കേഷനൽ കോർപ്പറേറ്റിന് കീഴിൽ 1982 ൽ ആരംഭിച്ചതാണ് ഈ എയ്‌ഡഡ് സ്‌കൂൾ. ഇപ്പോൾ പ്രധാനാധ്യാപിക അടക്കം രണ്ട് അധ്യാപകരാണ് ഉള്ളത്. കേളകത്തിൻ്റെ മലമ്പ്രദേശത്ത് വെള്ളുന്നിയെന്ന കുടിയേറ്റ കാർഷിക മേഖലയിലാണ് സ്‌കൂൾ ഉള്ളത് എന്നതിനാൽ യാത്രാ സൗകര്യങ്ങൾ ഒന്നുമില്ലാത്ത ആദ്യ കാലങ്ങളിൽ ഒട്ടേറെ കുട്ടികൾ ഇവിടെയാണ് പഠിച്ചു വളർന്നത്. പിന്നീട് റോഡും സൗകര്യങ്ങളും വർധിച്ചതോടെ കുട്ടികളുടെ വരവ് കുറഞ്ഞു. കേളകം ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി മലമുകളിലാണ് പ്രൊവിഡൻസ് സ്കൂൾ ഉള്ളത്.സ്കൂൾ തുറക്കുന്ന ദിവസം പുതിയ അഡ്മിഷൻ ഉണ്ടായില്ലയെങ്കിൽ അടുത്ത 6 പ്രവൃത്തി ദിനങ്ങളിലും സ്കൂൾ തുറന്ന് കാത്തിരിക്കണമെന്നാണ് ചട്ടം. മലമുകളിലെ ആയിരങ്ങളെ അക്ഷരം പഠിപ്പിച്ച് സ്കൂളാണ് ഇല്ലതാകുന്നത് എന്ന് തിരിച്ചറിഞ്ഞ് പത്ത് പോരെങ്കിലുമെത്തട്ടേയെന്ന് .........

What will become of the providence of the providence of the white man?

Related Stories
കൊട്ടിയൂർ സന്നിധാനത്തിൽ നടൻ ജയസൂര്യയുടെ ഗുണ്ടകൾ ക്ഷേത്രം ഫോട്ടോഗ്രഫറെ ആക്രമിച്ചു

Jun 27, 2025 10:55 AM

കൊട്ടിയൂർ സന്നിധാനത്തിൽ നടൻ ജയസൂര്യയുടെ ഗുണ്ടകൾ ക്ഷേത്രം ഫോട്ടോഗ്രഫറെ ആക്രമിച്ചു

കൊട്ടിയൂർ സന്നിധാനത്തിൽ നടൻ ജയസൂര്യയുടെ ഗുണ്ടകൾ ക്ഷേത്രം ഫോട്ടോഗ്രഫറെ...

Read More >>
സിപിഎം ഭരിക്കുന്ന കണിച്ചാർ പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരെ ഉയർന്നിട്ടുള്ളത് നിരവധി പരാതികൾ

Jun 26, 2025 05:58 PM

സിപിഎം ഭരിക്കുന്ന കണിച്ചാർ പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരെ ഉയർന്നിട്ടുള്ളത് നിരവധി പരാതികൾ

സിപിഎം ഭരിക്കുന്ന കണിച്ചാർ പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരെ ഉയർന്നിട്ടുള്ളത് നിരവധി...

Read More >>
കൊട്ടിയൂരിൻ്റെ സ്വന്തം കുഞ്ഞേട്ടൻ മറയുമ്പോൾ.....

Jun 26, 2025 07:18 AM

കൊട്ടിയൂരിൻ്റെ സ്വന്തം കുഞ്ഞേട്ടൻ മറയുമ്പോൾ.....

കൊട്ടിയൂരിൻ്റെ സ്വന്തം കുഞ്ഞേട്ടൻ...

Read More >>
വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ

Jun 18, 2025 10:29 AM

വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ് ആഡംബരത്തികവിൽ

വണ്ടികളൊഴുകുന്ന മണത്തണ കൊട്ടിയൂർ റോഡിനോട് രണ്ടാനമ്മ പോളിസി. ഒരു ബസു പോലുമില്ലാത്ത മണത്തണ വള്ളിത്തോട് റോഡ്...

Read More >>
കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

Jun 4, 2025 07:48 PM

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി തീരുമോ?

കൊലയാനകളെ തടയാൻ കലാമസ് വേലി. കർഷകരുടെ വയ്യാവേലി...

Read More >>
മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും.  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

Jun 4, 2025 06:58 PM

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര നടത്തും

മലപ്പട്ടത്ത് ഗാന്ധിയൻ സമാധാന പോരാട്ടം ജൂൺ 6 ന്. ഗാന്ധി പ്രതിമ ഇനിയും സ്ഥാപിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഗാന്ധി യാത്ര...

Read More >>
Top Stories